പത്തനംതിട്ട: വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിവരുന്ന എയ്ഡഡ് സ്കൂളുകളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കേരളാ പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി കൊല്ലം കെ. മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ബൈജു പണിക്കർ, വി. വി. ഉല്ലാസ് രാജ്, പ്രകാശ് നാരായണൻ, ജില്ലാ സെക്രട്ടറി കെ. ആർ. ഹരീഷ്, ട്രഷറർ രാജേഷ് അക്കിലേത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തോമസ് കോശി വടശ്ശേരിക്കര (പ്രസിഡന്റ് ), കെ.ആർ.ഹരീഷ് ഇളമണ്ണൂർ (ജനറൽ സെക്രട്ടറി),രാജേഷ് അക്കിലേത്ത് പ്രമാടം (ട്രഷറർ).