പത്തനംതിട്ട: വെട്ടിപ്പുറം 115-ാം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെയും 2820-ാം ദേവീ വിലാസം വനിതാസമാജത്തിന്റെയും നേതൃത്വത്തിൽ എൻ.എസ്.എസ്. പതാക ദിനാചരണവും നാമജപവും നടത്തി.
എൻ.എസ്.എസ്.പ്രസിഡന്റ് അഡ്വ.പി.എൻ. നരേന്ദ്രനാഥൻ നായർ, പതാക ഉയർത്തി. കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി അനിൽ അയത്തിൽ, യൂണിയൻ പ്രതിനിധി എ.എസ്.മോഹൻകുമാർ, ട്രഷറാർ കെ. ആർ. രാമചന്ദ്രൻ നായർ, സി.ജി.ഗോപകുമാർ, പി.ബി. അനിൽകുമാർ, ടി.ആർ.ഗോപീകൃഷ്ണൻ, വനിതാസമാജം പ്രസിഡന്റ് ഉഷാ ജി. നായർ, സെക്രട്ടറി പി. ശാന്തമ്മ, ട്രഷറാർ വി. ആർ. ലത, ജെ. ശ്രീകല, വിലാസിനി അമ്മ, ശാന്തി അശോകൻ തുടങ്ങിയവർ നാമജപത്തിൽ പങ്കെടുത്തു.