പത്തനംതിട്ട: സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയശേഷമേ സാമ്പത്തിക സംവരണ വിഷയത്തിൽ ആലോചന നടത്താവൂ എന്നും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും റാവുത്തർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.എം.ഹനീഫാ പറഞ്ഞു. പത്തനംതിട്ട ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഫ്സൽ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി ഹാജി പി.എച്ച്. ഷാഹുൽ ഹമീദ് അഡ്വ.ടി.എച്ച്. സിറാജുദ്ദീൻ, സലീം പെരുനാട്, ഷാജിദീൻ റാവുത്തർ, അൻസാരി മന്ദിരം, ഷിബു പൂവൻപാറ, സി.പി.സലീം, ഷാൻ വലഞ്ചുഴി, ബിജു മുസ്തഫ, ടി.എസ്.അസീസ്, സുലൈമാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.