കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ തുടങ്ങിയ ശ്വാസകോശ രോഗ ക്ലിനിക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ആഫീസർ ഡോ.എ.എൽ.ഷീജ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ആർ.എം.ഓ ഡോ.കെ.ജീവൻ, ഡോ.നിയാസ്,ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സുഭഗൻ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ചകളിൽ രാവിലെ 9 മുതൽ 1 വരെയാണ് ക്ലിനിക്. ചെസ്റ്റ് ഫിസിഷ്യൻ ഡോ.നിയാസ് നേതൃത്വം നൽകും.