ഇലന്തൂർ : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിഅഞ്ച് ലക്ഷം രൂപ ചെലവിൽ ഇലന്തൂർ ജംഗ്ഷനിലെ പഞ്ചായത്ത്‌സ്റ്റേഡിയത്തിൽ നിർമിച്ചടോയിലറ്റ്‌കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ നിർവഹിച്ചു. ഇലന്തൂർ ജംഗ്ഷനിലുള്ള വ്യാപാരികൾ, വാഹനയാത്രക്കാർ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, നിരന്തരം പരിപാടികൾ നടക്കുന്നസ്റ്റേഡിയത്തിൽ എത്തുന്നവർ എന്നിവർ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് വർഷങ്ങളായി നൽകുന്ന നിരന്തര പരാതികൾക്ക് ടോയിലറ്റ്‌കോപ്ലക്സിന്റെ നിർമാണത്തോടുകൂടി പരിഹാരമായിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കേതിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബി ആനിജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ് ബിജു, മിനിജോൺ, സി.കെ പൊന്നമ്മ, അസിസ്റ്റന്റ് എഞ്ചിനിയർ അവിനാശ്. വി, ഓവർസിയർ രഞ്ജൻകുമാർ, വി.ജി സക്കറിയ അംബീരാജ് പി. എന്നിവർ സംസാരിച്ചു.