nell
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ഇടനാട് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രക്കാനം പാടശേഖരത്തിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നെൽവിത്ത് വിതച്ച് നിർവഹിക്കുന്നു

പ്രക്കാനം : ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ഇടനാട് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രക്കാനം പാടശേഖരത്തിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നെൽവിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ്‌സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കെ.സാം, .വാർഡ്‌മെമ്പർ ശ്രീലത ശശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികുമാർ.ജി., പാടശേഖര സമിതി സെക്രട്ടറി കെ.കെ.ശശി, ട്രഷററർ സജി മാത്യു, കൃഷി അസിസ്ന്റുമാരായ സി.ആർ.ഹേമചന്ദ്രൻ, ജയകുമാരി പുരുഷോത്തമൻ, സിന്ധു ആർ.കെ., സി.ജി.വിശ്വനാഥൻ നായർ,ജോസ്മാത്യു, ഭാസ്‌ക്കരൻ പറപ്പള്ളിൽ, ശാമുവേൽ പി.റ്റി., കുടുംബശ്രീ ഭാരവാഹികളായ ഓമനതമ്പി, സുമപ്രകാശ്, ശശികുമാർ.വി.കെ., എൻ.കെ. രാജേന്ദ്രപ്രസാദ്,ഗ്രേസിതോമസ്, കെ.ആർ.കൃഷ്ണകുമാരിടീച്ചർ എന്നിവർ സംസാരിച്ചു. 25 വർഷമായി തരിശുകിടന്നിരുന്ന പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനായി വാർഡ് തലത്തിൽ ജൈവകർഷക ദീപ്തി രൂപീകരിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീലത ശശിയുടെനേതൃത്വത്തിൽ നില ഉടമകളുടെയോഗം വിളിച്ച് പാടശേഖര സമിതി രൂപീകരിച്ച് കൃഷിഭവന്റേയും ഗ്രാമപഞ്ചായത്തിന്റേയും ഇടപെടലിലൂടെയാണ് ഇപ്പോൾ കൃഷികൾ ആരംഭിച്ചിട്ടുള്ളത്. പ്രക്കാനംസ്റ്റേഡിയം മുതൽ കണിയാംകുളം, ഞെട്ടഞ്ചിറപടി, കുഴിക്കാട്ടിൽപടി, പാണ്ടിപ്പുറത്ത്പടി, ഇളയിടത്തുപടി എന്നീ കരകളോട്‌ചേർന്നുള്ളതാണ് ഈ പാടശേഖരം.