crime

പന്തളം: കുടുംബ വഴക്കിനിടെ ഭാര്യാ പിതാവ് ഒഴിച്ച ആസിഡ് ശരീരത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. ഓമല്ലൂർ മാത്തൂർ രാംനിവാസിൽ വാസുദേവൻ നായ​രാണ് (46) മരിച്ചത്. ഭാര്യ ഗീതാകുമാരിയുടെ പിതാവ് ഉളനാട് സിന്ധു ഭവനിൽ ശ്രീധരൻ നായരെ (74) പന്ത​ളം പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകിട്ട് വാസുദേവൻ നായർ ഉളനാട്ടിലെ ഭാര്യവീട്ടിലെത്തി കുടുംബ പ്രശ്‌​നം ചർച്ച ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ശ്രീധരൻ നായർ ആസിഡ് ഒഴിക്കുകയായിരുന്നുവെ​ന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ വാസുദേവൻ നായ​രെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്.

വാസുദേവൻ നായർക്കൊ​പ്പ​മുണ്ടായിരുന്ന ആട്ടോറിക്ഷാഡ്രൈവർ ഷൈജു (30) വിനും ആസിഡ് വീണ് പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
വാസുദേവൻനായരുടെ മക്കൾ: അബിത്ത്, അഭിജിത്ത്.