dcc-pic

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് പ്രസിഡന്റുമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികാരമാണ് ശബരിമല. ഇവിടുത്തെ ആചാരാത്തെയും അനുഷ്ഠാനത്തെയുംവച്ചാണ് സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുന്നത്. സർക്കാർ ചോദിച്ച് വാങ്ങിയ വിധിയാണിത്. ആചാര അനുഷ്ഠാനങ്ങൾ നിലനിറുത്തി മുന്നോട്ട് പോകണമെന്ന യു.ഡി.എഫ് സമർപ്പിച്ച അഫിഡവിറ്റ് തിരുത്തി ഇടത് സർക്കാർ വാങ്ങിയ വിധി മൂലമാണ് ഇത്രയും പ്രശ്‌​നങ്ങൾ ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയാണുണ്ടായത്.
അഴിമതികേസിൽ കോൺഗ്രസിന് നേരെ വിരൽ ചൂണ്ടിയവർ ഇപ്പോൾ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുകയാണ്. അഴിമതി സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ മോദി കുഴയുകയാണ്. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് നോട്ട് നിരോധനം സൃഷ്ടിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കലാണ് രാജ്യത്ത് നടന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി, പ്രൊഫ. പി.ജെ കുര്യൻ, കെ.ശിവദാസൻ നായർ, പി മോഹൻ രാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പിൽ, എം.ഷൈലാജ്, കെ.കെ.റോയിസൺ, എസ്.പി പ്രസന്നകുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റിങ്കുചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കെ.എൻ. അച്ചുതൻ, സുധാ കുറുപ്പ്, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, അൻസർ മുഹമ്മദ്, റെജി തോമസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.