ഇരവിപേരൂർ: വീടുകയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആരമലക്കുന്ന് നെല്ലിത്തതറയിൽ കെ.കെ.ശ്രീജിത്താണ് (29) അറസ്റ്റിലായത്. ഇന്നലെ 11.30 ഓടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ ശ്രീജിത്താണ് വടിവാളിന് ഇരവിപേരൂർ വലേൽ പടിഞ്ഞാറേതിൽ ശ്രീജിത്തിനെ വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പ്രതികളാണുള്ളത്. ഒന്നാം പ്രതി കംബ്ലേള മണ്ണിൽ സജി ഉൾപ്പെടെയുളളവർ ഒളിവിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അക്രമണം നടന്നത്. തടസം പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അമ്മയ്ക്കും മുത്തശ്ശിയ്ക്കും പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.