waste

തുമ്പമൺ: വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് ഹരിതകേരളം മിഷൻ നിർദേശപ്രകാരം തിരുവല്ല ക്രീസ് ഗ്ലോബൽ ട്രേഡേഴ്‌സിന് കൈമാറി.
കുപ്പികൾ , പ്ലാസ്റ്റിക്ക് ഉല്പനങ്ങൾ ഇരുമ്പ് ഉല്പനങ്ങൾ, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, മെത്തകൾ എന്നിവ ശേഖരിച്ച് ഹരിത സഹായ സ്ഥാപനത്തിന് കൈമാറി.
അടുത്തഘട്ടമായി വീടുകളിൽ നിന്ന് 60​ രൂപ യൂസർഫീസ് ഈടാക്കി അജൈവ മാലിന്യം ശേഖരിക്കും.
നിശ്ചിത ഇടവേളകളിൽ മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മസേനാംഗങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിക്കും.
ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ആഡിറ്റോറിയങ്ങൾ ,കല്ല്യാണമണ്ഡപങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് പറഞ്ഞു.