road

പത്തനംതിട്ട : മണ്ഡല കാലത്തിന് മുമ്പായി പൂർത്തീകരിക്കാൻ റോഡുകളിൽ തിരക്കിട്ട പണികൾ നടക്കുന്നതിനാൽ പലയിടങ്ങളിലും ഗതാഗതം മുടങ്ങുന്നു. ജില്ലയിലെ ഭൂരിഭാഗം റോഡുകളിലും പണി നടക്കുകയാണ്. ഒാമല്ലൂർ - കൈപ്പട്ടൂർ, മുള്ളനിയ്ക്കാട്, വാഴമുട്ടം, പന്തളം, കുളനട, കെ.കെ റോഡ്, മണ്ണാറക്കുളഞ്ഞി ചാലക്കയം തുടങ്ങിയ റോഡുകളിൽ പണി നടക്കുകയാണ്. മണ്ഡലകാലത്തിന് മുമ്പായി മുൻ വർഷങ്ങളിൽ പണി പൂർത്തീകരിച്ചുവെങ്കിൽ ഈ വർഷം പ്രളയവും നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയും തടസമായി.

മുൻവർഷങ്ങളെ അപേക്ഷിച്ച് കരാറുകാർ മുൻപോട്ട് വരാതിരുന്നതും റോ‌ഡ് പണി വൈകാൻ കാരണമായി. കെ.പി റോഡിൽ അടൂർ - പത്തനാപുരം റോഡിലെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണം ഇതുവരെ തുടങ്ങിയിട്ടില്ല.ശബരിമല പാതയിലേക്കുള്ള 17 റോഡുകളാണ് അടിയന്തരമായി പണി പൂർത്തീകരിക്കേണ്ടത്. 57 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. പകലത്തെ ചൂടും റോഡിലെ പുകയും

ഇരുചക്രവാഹനയാത്രക്കാരെയാണ് ഏറെ ബാധിക്കുന്നത്. മിക്ക റോഡുകളും പൂർണമായോ ഭാഗികമായോ തകർന്നവയാണ്. ചിലയിടത്ത് വലിയ ഗർത്തം രൂപപ്പെട്ടതിനാൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്. ജംഗ്ഷനുകളിലെ സ്ഥാപനങ്ങൾക്ക് മുമ്പിലുള്ള അനധികൃത പാർക്കിംഗും ഗതാഗതകുരുക്കിന് കാരണമാകുന്നു.

പണിയുന്ന റോഡുകൾ
ശബരിമല പാതയിൽ : 17
ചെലവ്: 57 കോടി

പ്രളയവും സാമഗ്രികളുടെ വില വർദ്ധനയും തടസമായി