akandanamajapam

പന്തളം: ശബരിമലയിൽ ആചാരലംഘനത്തിനുള്ള നീക്കത്തിനെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപയജ്ഞം പന്തളം സരസ്വതിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ആരംഭിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു.
കർമ്മസമിതി ജില്ലാ സംയോജകൻ ബി.സുരേഷ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി, ആർ. മോഹനൻ, കെ.ആർ. കൃഷ്ണപിള്ള, എം.ബി. ബിനുകുമാർ, കെ.ആർ. രവി, സുഭാഷ് കുമാർ, അരുൺകുമാർ, കെ. രാജേന്ദ്രൻ, ബാബുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്ന സമയമായ ഇന്നലെ വൈകിട്ട് 5ന് നാമജപം ആരംഭിച്ചു. ഇന്ന് രാത്രി 10ന് ശബരിമലയിൽ നടയടയ്ക്കമ്പോൾ സമാപിക്കും.