sabari
ശബരിമല

ശബരിമല: ശബരിമലയിൽ യുവതികൾ പ്രവേശിച്ച് അശുദ്ധമക്കിയാൽ നട അടച്ചിടുമെന്ന് താൻ ശ്രീധരൻപിള്ളയോട് സംസാരിക്കുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ണ്ഠരര് രാജീവരര് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബി. ജെ. പി സംസ്ഥാപ്രസിഡന്റ് പി. എസ്. ശ്രീധരൻപിള്ളയുടെ വിവാദപ്രസംഗത്തെക്കുറിച്ച് സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതകരിക്കുകയായിരുന്നു തന്ത്രി. ഇക്കാര്യത്തിൽ താഴമൺമഠത്തിലെ മുതിർന്ന തന്ത്രി കണ്ണ്ഠരര് മോഹനരര് ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് താൻ തീരുമാനം എടുത്തത്. മറ്റ് ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കണ്ഠരര് രാജീവരര് പറഞ്ഞു.