parthiv

കൊടുമൺ: ജന്മനാ കാലുകൾക്ക് ശേഷിക്കുറവുള്ള പാർത്ഥിവിന് നടക്കാൻ സഹായിക്കുന്ന ഉപകരണം എസ്.എൻ.ഡി.പിയോഗം അങ്ങാടിക്കൽ 171 -ാം ശാഖയിലെ യൂത്ത്‌ മൂവ്മെന്റ് പ്രവർത്തകർ വാങ്ങി നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി എബിൻ ആമ്പാടിയിൽ ഉപകരണം സമ്മാനിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ, ജോയിന്റ് സെക്രട്ടറി രാഹുൽ മേലൂട്, കേരളകൗമുദി പ്രതിനിധി സി.വി.ചന്ദ്രൻ, യൂത്തുമൂവ്‌മെന്റ് സെക്രട്ടറി സുബിൻ, ആദിത്യൻ, സീന എന്നിവർ പങ്കെടുത്തു.