വെൺമണി : വിവിധ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവ.ഓഫീസുകളിലും പോകൻ ജനങ്ങൾ ആശ്രയിച്ചിരുന്ന പാലം പ്രളയത്തിൽ തകർന്നതിനാലും ഐരാണിക്കുഴി കടവിലെ കടത്ത് വള്ളം ഉപയോഗശൂന്യമായതിനാലും വെൻസെക് കടത്തുവള്ളങ്ങൾ വാങ്ങി നൽകി. വള്ളങ്ങളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. വെൻസെക് ചെയർമാൻ കോശി സാമുവേൽ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ ആർ.രാജേഷ് ,ചിറ്റയം ഗോപകുമാർ, മുൻ എം.എൽ.എ പി.സി.വിഷ്ണുനാഥ്, പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ.സതി, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലെജുകുമാർ,
നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ നായർ,വെൻസെക് മാനേജർ ജിബു ടി. ജോൺ, വെൺമണി ഗ്രാമപഞ്ചായത്ത് അംഗം കെ. ആർ.രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ്,
വെൺമണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.അജിത,വെൺമണി സബ് ഇൻസ്‌പെക്ടർ സന്തോഷ് പി.ആർ.രമേശ് കുമാർ, അഡ്വ.കെ.കെ.അനൂപ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ എൻ.ആർ.ശ്രീധരൻ രാധാ രാമചന്ദ്രൻ, മറിയാമ്മാ ചെറിയാൻ ,അനിൽ അമ്പാടി, അനിലാകുമാരി, അജിതാകുമാരി, സെൻസിലാൽ സജു മാത്യു തുടങ്ങിയവർ പങ്കെടുത്തു .