പത്തനംതിട്ട : മാറുന്ന സാഹചര്യങ്ങളിൽ കുട്ടികളെ മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുവാൻ രക്ഷാകർത്താക്കളുടെ ശാക്തീകരണം വളരെ പ്രാധാന്യമർഹിക്കുന്നതായി സബ് ജഡ്ജും ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറിയുമായ ആർ. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട 'ദിശ' സ്‌കൂൾ ഒഫ് പേരന്റിഗിന്റെ ഭാഗമായി നടത്തിയ രക്ഷാകർതൃ പരിശീലന മൊഡ്യൂൾ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിശ പ്രസിഡന്റ് എം.ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ജോൺ ജേക്കബ്, ഷാൻ രമേഷ് ഗോപൻ, പ്രിൻസ് ഫിലിപ്പ്, സെബിൻ ആന്റണി, ആർ. മണികണ്ഠൻ, ഷിജു എം. സാംസൺ, ലത, അജിത്ത് ആർ. പിള്ള, ഫാ. മോൻസി പി. ജേക്കബ് എന്നിവർ സംസാരിച്ചു.