cgnr-kpms-goshayathra

ചെങ്ങന്നൂർ: നവോത്ഥാന വിപ്ലവത്തിന്റെ സ്മരണകൾ ഉണർത്തി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുടെ 125ാം വാർഷികം ആഘോഷിച്ചു. സ്മൃതിപഥം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു. വില്ലുവണ്ടിയിൽ അയ്യലകാളിയുടെ വേഷധാരിയായിരുന്നു മുന്നിൽ. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പങ്കെടുത്തു. കെ.പി.എം.എസ് ചെങ്ങന്നൂർ വെൺമണി യൂണിയനുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക ഘോഷയാത്ര മുണ്ടൻകാവിൽ നിന്ന് ആരംഭിച്ച് നഗരസഭാ സ്റ്റേഡിയത്തിൽ സമാപിച്ചു.
സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.ടി. വിജയരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പി.കെ. മനോഹരൻ സഭാസന്ദേശം നൽകി. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി.എസ്. ഉദയൻ, ബിജെപി. സംസ്ഥാന സമിതി അംഗം ബി. കൃഷ്ണകുമാർ, നിഖിൽ രാജ് എന്നിവർ പ്രസംഗിച്ചു.