പന്തളം: ശബരിമലയിൽ ആചാരലംഘനത്തിനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പന്തളം സരസ്വതിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു വന്ന നാമജപയജ്ഞം സമാപിച്ചു. അടൂർ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികളും നാമജപത്തിൽ പങ്കെടുത്തു.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്ന തിങ്കളാഴ്ച വൈകിട്ടാരംഭിച്ച നാമജപം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാത്രി 10ന് ശബരിമലയിൽ നടയടച്ചപ്പോൾ നാമജപം സമാപിച്ചു. ദീപക്കാഴ്ച, കർപ്പൂരാഴി പ്രസാദ വിതരണം എന്നിവ നടന്നു. കർമ്മസമിതി ജില്ലാ സംയോജകൻ ബി. സുരേഷ് സമാപനസന്ദേശം നല്കി.