കോഴഞ്ചേരി: അയ്യൻകാളി നയിച്ച വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125ാം വാർഷികം കെ.പി.എം.എസ് ഇരവിപേരൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്നു. സാംസ്കാരിക സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിവാസികളെയും ദളിതരെയും സമൂഹത്തിന്റെ പുറത്തുനിറുത്തുവാനുള്ള ശ്രമമാണ് ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എം.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ. ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജികുമാർ, അജയൻ വല്ലൂഴത്തിൽ,സംസ്ഥാന സെക്രട്ടറിയേറ്റംഗം സുജ സതീഷ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി രാജൻ തോട്ടപ്പുഴ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് വി.സി. അനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.