aranmula-st-sebastians

കോഴഞ്ചേരി: പ്രളയത്തിൽ നിന്ന് കരകയറ്റാനും ജീവനുകൾ രക്ഷിക്കാനും ജീവൻമരണ പോരാട്ടം നടത്തിയത് മത്സ്യത്തൊഴിലാളികളും നാട്ടിൻപുറത്തെ യുവാക്കളുമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌​സികുട്ടിയമ്മ പറഞ്ഞു. പുനലൂർ രൂപത അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി സെന്റ് സെബാസ്റ്റിയൻസ് ചർച്ചിൽ നടന്ന രക്ഷയുടെ കരങ്ങൾക്ക് ആദരവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. പുനലൂർ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ. മോൺസിഞ്ഞോർ ജോൺസൺ ജോസഫ്, ആറന്മുള സെന്റ് സെബാസ്റ്റ്യൻ ചർച്ച് ട്രഷറാർ ലോറൻസ് തുഷാര, വീണ ജോർജ്ജ് എം.എൽ.എ, ബി.ജെ.പി ദേശീയ എക്‌​സിക്യൂട്ടീവ് അംഗം വി.എൻ. ഉണ്ണി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, മെമ്പർ സത്യൻ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ മത്തായി, ജെയിംസ് പുലിമേൽ എന്നിവർ സംസാരിച്ചു. പുനലൂർ രൂപത അജപാലന സമിതി വൈസ് പ്രസിഡന്റ് ബേബി ജി. ഭാഗ്യോദയം സ്വാഗതവും ആറൻമുള സെന്റ് സെബാസ്റ്റിയൻ ചർച്ച് സെക്രട്ടറി റെജി കടവിൽ കൃതജ്ഞതയും പറഞ്ഞു. പ്രളയത്തിൽ ആറന്മുളയിൽ മരിച്ച ജെറോമിന്റെ മക്കൾക്കുള്ള പഠന സഹായം പുനലൂർ രൂപത വികാരി ജനറൽ റവ. മോൺസിഞ്ഞോർ വിൻസന്റ് ഡിക്രൂസ് നൽകി.