fruits-vipananamela
ജില്ലാ പഞ്ചായത്ത് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പഴം ​ പച്ചക്കറി വിപണനകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിക്കുന്നു .

മാരാമൺ : ജൈവ പച്ചക്കറി കൃഷികളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും 10 ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് തോട്ടപ്പുഴശേരിയിൽ വിപണി ഒരുക്കുന്നു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീമിഷനാണ് പദ്ധതിയുടെ ചുമതല. ശീതള പാനീയങ്ങളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില്പനയും ഇതോടൊപ്പം ഉണ്ടാകും.
കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിച്ചു . തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു ലക്ഷ്മി, ലതാ ചന്ദ്രൻ, മഞ്ജു വർഗ്ഗീസ് , പ്രകാശ് കുമാർ, ജോയി പൊറോൺ, അനീഷ് കുമാർ ,ബിജു .ജെ. ജോർജ്ജ് , ഉഷാകുമാരി, അജിതകുമാരി,സാറാമ്മ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.