കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ ശ്രമം. കാവ് സ്റ്റാളിന്റെ പൂട്ട് തകർക്കാനുള്ള ശ്രമം തടഞ്ഞ കാവിലെ രണ്ടാം ഊരാളി മല്ലശ്ശേരി രണ്ടാംതറ വീട്ടിൽ ഗോപാലന് (54) നേരെ ആക്രമണം ഉണ്ടായി.തലയ്ക്ക് അടിയേറ്റ ഗോപാലനെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമി സംഘങ്ങളെ അടിയന്തരമായി പിടികൂടണമെന്നാവശ്യപ്പെട്ട് കാവ് പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ മുഖ്യമന്ത്രിയ്ക്കും പൊലീസിനും പരാതി നൽകി.