navadarsana

പത്തനംതിട്ട: നെഹ്റു യുവകേന്ദ്രയുടെയും കുരമ്പാല തെക്ക് നവദർശന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്ക് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനം പന്തളം നഗരസഭാ ചെയർപേഴ്സൺ ടി. കെ. സതി നിർവഹിച്ചു. നവദർശനാ പ്രസിഡന്റ് കെ.എസ്. തോമസ് അദ്ധ്യക്ഷത വഹിച്ചു.നെഹ്റു യുവകേന്ദ്ര പ്രതിനിധി എസ്. കൃഷ്ണകുമാ‌ർ മുഖ്യ പ്രഭാഷണം നടത്തി. വി.ആർ. സേമശേഖരൻ, വി.ടി.രാജു, ശ്രീകുമാരി, ഡെയ്സി തോമസ്, റെജി രാജു, സാജൻ പി. ജോർജ്, സോഫി കെ. നായർ, മിനി വിജയൻ, രജിതാ വിനോദ് എന്നിവർ പ്രസംഗിച്ചു.