kzhry-library-council

പത്തനംതിട്ട :സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസി‌ഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ക്യാപ്റ്റനായ ജാഗ്രത സാംസ്കാരിക ജാഥയ്ക്ക് കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ് മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സക്കീർ ഹുസൈൻ, കെ.ആ‌ർ.സുശീല, താലൂക്ക് സെക്രട്ടറി എം.എൻ.സോമരാജൻ, വി.കെ.ബാബുരാജൻ എന്നിവർ സംസാരിച്ചു.

ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റി ജാഥാ മാനേജർ പി.കെ. സുധാകരനും ജാഥാ ക്യാപ്റ്റനും വിശദീകരിച്ചു. ജാഥയുടെ ഭാഗമായി വിവിധ ഗ്രന്ഥശാലകൾ സമാഹരിച്ച പുസ്തകങ്ങൾ ജാഥാ ക്യാപ്റ്റൻ ഏറ്രുവാങ്ങി. ചെന്നീർക്കര ശിവരാജനും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.