മല്ലപ്പള്ളി:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് യുവാക്കളെ കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി.ചെറിയനാട് കൊല്ലകടവ് വലിയകിഴക്കേതിൽ അനൂപ് (ഷാ-23), ഒത്താശ ചെയ്തതിന് എണ്ണയ്ക്കാട് പെരിയിലപ്പുറത്ത് ലേഖാഭവനിൽ സുനീഷ് കൃഷ്ണൻ (32) എന്നിവരെയാണ് എസ്.എെ.കെ.സലീം,അഡീഷനൽ എസ്.ഐ. കലാധരൻപിള്ള,സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, അഭിലാഷ്കുമാർ,പി.എച്ച്.അൻസീം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.