ചെങ്ങന്നൂർ: വെൺമണി കല്യാത്ര ദേവീ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വെണ്മണി വേലന്തറയിൽ രാജേഷ് (36),പുല്ലേലിൽ അനൂപ് (31), സുരേഷ് ഭവനത്തിൽ സുരേഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. കുപ്പി കൊണ്ടുള്ള ഏറിൽ പരിക്കേറ്റ രാജേഷിന് തലയ്ക്ക് 11 തുന്നലിട്ടു. അനൂപിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു, സുരേഷിന് തോളിനും തലയ്ക്കുമാണ് പരിക്ക്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകരുടെ വീടിനുനേരെ നടന്ന ആക്രമണത്തിന്റെ തുടർച്ചയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് ഹർത്താൽ
ക്ഷേത്രത്തിൽ എത്തിയവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6വരെ വെണ്മണി പഞ്ചായത്തിൽ ഹർത്താലിന് എൻ.എസ്.എസ് ആഹ്വാനം ചെയ്തു. വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.