pracharana-jadha

കൊടുമൺ : വർഗീയതക്കെതിരെയും കേരളത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും സി.പി.എം അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ ജാഥ കൊടുമണ്ണിൽ നിന്ന് തുടങ്ങി.സോമപ്രസാദ് എം.പി ജാഥാ ക്യാപ്റ്റൻ ടി.ഡി ബൈജുവിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ സലിം,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം സതികുമാരി, കർഷക സംഘം ജില്ലാ സെക്രട്ടറി തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ.എസ് ഉണ്ണിത്താൻ, ലോക്കൽ സെക്രട്ടറി വിപിൻകുമാർ എന്നിവർ സംസാരിച്ചു.