kudivella-pipe-potti

ഇളമണ്ണൂർ: ജലവിതരണ പൈപ്പ് പൊട്ടി കെ.പി റോഡ് വീണ്ടും തകർന്നു. ഇളമണ്ണൂർ എൽ.പി.എസ് ജംഗ്ഷനും പഞ്ചായത്ത് ജംഗ്ഷനുമിടയിലാണ് പൈപ്പ് പൊട്ടി അഞ്ച് ദിവസമായി ജലം പാഴാകുന്നത്. റോഡിലാകെ വെള്ളം നിറഞ്ഞ നിലയിലാണ്. ഇവിടെ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും തകർച്ച പരിഹരിച്ചിട്ടില്ല.