പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന വൃദ്ധജനങ്ങൾക്ക് കട്ടിൽ, ശാരീരിക മാനസിക വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്, പട്ടികജാതി വിഭാഗങ്ങൾക്കുള്ള വാട്ടർ ടാങ്ക് എന്നീ പദ്ധതികൾക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം കെ.സോമപ്രസാദ് എം പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ, എ.ടി.രാധാകൃഷ്ണൻ, വി. സുലേഖ, കുഞ്ഞുമോൾ കൊച്ചു പാപ്പി, ഷെല്ലി ബേബി, ലളിതാഭാസുരൻ, ഡി ഉണ്ണികൃഷ്ണനുണ്ണിത്താൻ എന്നിവർ സംസാരിച്ചു.