ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിൽ നെല്ലിക്കാല പട്ടികജാതി സങ്കേതത്തിൽ നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജിന്റെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ നിർവ്വഹിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എസ്.പാപ്പച്ചൻ, ജെ.ഇന്ദിരദേവി, എൻ.ശിവരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ മാത്യു, സാലി തോമസ്, ജോൺ.വിതോമസ് എന്നിവർ പ്രസംഗിച്ചു.