dcccccc

പത്തനംതിട്ട: അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട്പിൻവലിക്കലിനെത്തുടർന്ന് ഇന്ത്യൻ സമ്പദ് ഘടനയിൽ വന്ന ഇടിവ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു..കോൺഗ്രസ് ഗവൺമെന്റുകൾ ഇന്ത്യൻ സമ്പദ് ഘടനയെ ശക്തിപ്പെടുത്തി ലോകത്തെ വലിയൊരു സാമ്പത്തിക ശക്തീയായി വളർത്തിയപ്പോൾ വിദേശ രാജ്യങ്ങളുടെ മുന്നിൽ വായ്പക്കുവേണ്ടി യാചിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഈ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലും മൂവായിരം കോടി രൂപ മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ചത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഡി.സി.സി യുടെ നേതൃത്വത്തിൽ പത്തനംതിട്ട എസ്.ബി.ഐ ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ കുര്യൻ, പന്തളം സുധാകരൻ, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ വി.ആർ സോജി, എം.സി ഷെറീഫ്, ജി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി മെമ്പറന്മാരായ തോപ്പിൽ ഗോപകുമാർ, എബ്രഹാം ജോർജ്ജ് പച്ചയിൽ, പഴകുളം ശിവദാസ്, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി, ഡി.സി.സി ഭാരവാഹികളായ എം.എസ്. സിജു, വൈ.യാക്കൂബ്, ബിജിലി ജോസഫ്, ബി. നരേന്ദ്രനാഥ്, എം.ജി കണ്ണൻ, എസ്.ബിനു, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, മുൻസിപ്പൽ ചെയർപേഴ്സൺ ഗീതാ സുരേഷ് എന്നിവർ നേതൃത്വം നൽകി.