പത്തനംതിട്ട : കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്ന ജനപക്ഷ സിവിൽ സർവ്വീസ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 21 വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം റാന്നി വില്ലേജ് ഓഫീസ് പരിസരത്ത് രാജു ഏബ്രഹാം എം എൽ എനിർവ്വഹിച്ചു. റാന്നി തഹസീൽദാർ കെ വി രാധാകൃഷ്ണൻ നായർ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എ അജിത് കുമാർ, എൻ ജി ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബി മോഹനൻ, തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ ഫിറോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സി വി സരേഷ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് നന്ദിയും രേഖപ്പെടുത്തി.