തിരുവല്ല: പ്രളയബാധിതർക്കുള്ള സർക്കാർ ധനസഹായം വിതരണം ചെയ്യുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, അപ്പർകുട്ടനാട്ടിലെ നെൽകർഷകർക്ക് നെൽവിത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ തിരുവല്ല റവന്യൂ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. പാർട്ടി ഉന്നതാധികാര സമിതിയംഗം ജോസഫ്.എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കുഞ്ഞ് കോശി പോൾ, ജനറൽ സെക്രട്ടറിമാരായ എലിസബത്ത് മാമ്മൻ മത്തായി, നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, കമ്മിറ്റിയംഗങ്ങളായ വർഗീസ് മാമ്മൻ, സാം ഈപ്പൻ, എൻ.എം. രാജു,സജി അലക്‌സ്, എബി, മണ്ഡലം ഭാരവാഹികളായ ഷിബു.വി.വർക്കി, ബിജു ലങ്കാഗിരി എന്നിവർ പ്രസംഗിച്ചു. രാവിലെ തിരുവല്ല എൽ.ഐ.സി.ഓഫീസ് പടിക്കൽ നിന്ന് പ്രകടനം ആരംഭിച്ചു.