puthen-sabarimala

കോഴഞ്ചേരി : മണ്ഡല കാലത്തെ വരവേൽക്കാൻ തടിയൂർ പുത്തൻ ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം ഒരുങ്ങുന്നു. ശബരിമല ക്ഷേത്രത്തിന്റെ അതേ രൂപത്തിലും അളവിലും പതിനെട്ട് പടികളോടെയും നിർമ്മിച്ച ക്ഷേത്രത്തിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി ഭക്തരാണ് എത്തുന്നത്.എന്നാൽ ഗ്രാമ പ്രദേശമായ ഇവിടെ സൗകര്യങ്ങൾ കുറവായിരുന്നു. ഉപദേശക സമിതിയുടെ നിവേദനത്തെ തുടർന്ന് അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ദേവസം ബോർഡ് പ്രസിഡന്റ് എ.പദ്​മകുമാർ തുക
അനുവദിച്ചു. ഇത് ഉപയോഗിച്ചാണ് ഇപ്പോൾ നിർമ്മാണങ്ങൾ നടക്കുന്നതെന്ന് ഭാരവാഹികളായ സുരേഷ് കുഴിവേലിൽ ,പ്രസന്ന കുമാർ,കെ.കെ.രാജൻ എന്നിവർ പറഞ്ഞു. ശുചി മുറികൾ,കുടിവെള്ളം എന്നിവക്കായുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.രണ്ട് ഏക്കറോളംമുള്ള ഇവിടെ ശബരിമല തീർത്ഥാടകർക്ക് വിരി
വയ്ക്കുന്നതിനും കഴിയും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. പടിപൂജ ക്ഷേതത്തിലെ പ്രധാന വഴിപാടാണ്. മകരവിളക്ക് കാലത്ത് സപ്താഹ യജ്ഞവും പുലിവാഹന എതിരേൽപ്പ് ഘോഷയാത്രയും നടക്കും. മകര സംക്രമ പൂജ ,പേട്ടകെട്ട് തുടങ്ങിയവയും പ്രശസ്തമാണ്. വിവരങ്ങൾക്ക് ഫോൺ. 8606478390, 9539057738.