മല്ലപ്പള്ളി: പുത്രൻമാർക്ക് രാജ്യം നൽകി സരയൂനദിയിലിറങ്ങി സ്വർഗാരോഹണം ചെയ്ത രാമനെ രാജ്യം രക്ഷിക്കുവാൻ ഒരുവിഭാഗം ആശ്രയിക്കുന്നതിലെ വൈരുദ്ധ്യം പുതുതലമുറ തിരിച്ചറിയണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ബാലസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീതയെ സഹനത്തിന്റെ ഉദാത്ത ഉദാഹരണമായി കാണാറുണ്ടെങ്കിലും ഈ കാലഘട്ടത്തിൽ സ്ത്രീയായ സീതയുടെ ജീവിതാവസ്ഥ പഠനവിഷയമാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലസംഘം ജില്ലാ പ്രസിഡൻറ് ശ്രീലക്ഷ്മി ദാസ് അദ്ധ്യക്ഷയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഏരിയാ സെക്രട്ടറി ബിനു വറുഗീസ്, ടി.കെ. നാരായണദാസ്, എം.രൺദീഷ്, ശ്യാമിലി ശശികുമാർ, രാഹുൽ, ശ്രീരേഖ, ജെയ്സൺ ജോസഫ് സാജൻ, കെ.പി. രാധാകൃഷ്ണൻ, പ്രൊഫ. കെ. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും, പ്രൊഫ.ടി.കെ.ജി. നായർ അദ്ധ്യക്ഷത വഹിക്കും.