പത്തനംതിട്ട: സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ 'കായിക ലഹരിയിലൂടെ ജീവിത ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ താലൂക്ക് തലത്തിൽ നടത്തിയ ഫുട്‌ബോൾ മൽസരം നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സ്ൺ അഡ്വ: ഗീതസുരേഷ് മൽസരം ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ. ചന്ദ്രപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ പി. കെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അസ്സി: എക്‌സൈസ് കമ്മീഷണർ എം. അൻസാരി ബീഗു സ്വാഗതം പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ കെ. മോഹനൻ, എസ്. ഷാനവാസ്, കെ. എസ്. നിസാം, എസ്. സഞ്ജീവ് കുമാർ എന്നിവർ പ്രസംഗിച്ചു..ഫൈനൽ മൽസരത്തിൽ മല്ലപ്പള്ളിജേതാക്കളായി. ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തു. കെ. എസ്. ഇ. എസ്. എ. ജില്ലാ പ്രസിഡന്റ് ഷാബു തോമസ് നന്ദി പറഞ്ഞു.