sarathi

ചെങ്ങന്നൂർ: വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിച്ച ആലാ എസ്.എൻ.ഡി.പി.യു.പി.എസിലെ കുട്ടികൾക്ക് സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. സാരഥി സെന്റർ ഫോർ എക്‌​സലൻസ് ചെയർമാൻ എൻ.എസ്. അരവിന്ദാക്ഷൻ വിതരണം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനാ ചെയർമാൻ ഷാജിലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ വൈസ് ചെയർമാൻ വിജീഷ് മേടയിൽ ഉദ്ഘാടനം ചെയ്തു. കെ.കെ.മോഹനൻ, എൻ.സി.രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് പ്രീത ദിവാകരൻ, അദ്ധ്യാപകൻ സതീഷ് കെ.എസ്. എന്നിവർ പ്രസംഗിച്ചു.