pennukkara-ups
പെണ്ണുക്കര ഗവ.യു പി സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കിമാറ്റാനുളള പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: പെണ്ണുക്കര ഗവ.യൂ.പി സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി ഉയർത്തുന്നതിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ. എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സീമാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ് ശ്രീകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.ചെങ്ങന്നൂർ എ.ഇ.ഒ .കെ ബിന്ദു, ബി.പി.ഒ ജി കൃഷ്ണകുമാർ, ബീനാ മാത്യു, ടി.ഒ ശമുവേൽ കുട്ടി, പി.ബി അഭിലാഷ് കുമാർ, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ.എം ചന്ദ്രശർമ്മ, വൈസ് പ്രസിഡന്റ് സി.വി ഷാജി എന്നിവർ സംസാരിച്ചു. സ്‌കൂളിനു വാഹനം വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ നൽകുമെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.