ചെങ്ങന്നൂർ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ദിനാചരണം നടത്തി. കോടതി അങ്കണത്തിൽ ചേർന്ന പരിപാടി സബ് ജഡ്ജ് ഡി.സുധീർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന പദയാത്രയിൽ അഭിഭാഷകർ, കോടതി ജീവനക്കാർ, പാരാലീഗൽ വോളന്റിയർമാർ, കാരയ്ക്കാട് എസ്. എച്ച് .വി.എച്ച്.എസിലെ എൻ.സി.സി സ്റ്റുഡൻസ്, പുത്തൻകാവ് എം.എച്ച്.എസ്.എസ് സ്‌കൂൾ വിദ്യാർത്ഥികൾ, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ചെങ്ങന്നൂരിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ പ്രസി. അഡ്വ. സി.എൻ അമ്മാഞ്ചി, സെക്രട്ടറി അഡ്വ. എം.എച്ച് അബു, സബ് കോടതി അഡീഷണൽ ഗവ. പ്ലീഡർ രഞ്ജി ചെറിയാൻ, മുൻസിഫ് ബിജു ടി.വി, അഡ്വ. ഡി.വിജയകുമാർ , ഒ.റ്റി.ജയമോഹൻ, ബാബു കെ, ഗീത എന്നിവർ നേതൃത്വം നൽകി.