ഇലന്തൂർ: ഇലന്തൂർ നാട്ടൊരുമയും സാരംഗി ക്രിക്കറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റിൽ ഇലന്തൂർ ഡി.കെ ബോയ്സ് ജേതാക്കളായി. മുട്ടത്തുകോണം ബ്രദേഴ്സാണ് റണ്ണേഴ്സ് അപ്പ്. ഇലന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആർ പ്രദീപ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ ഉദ്ഘാടനം ചെയ്തു. നാട്ടൊരുമ പ്രസിഡന്റ് സാം ചെമ്പകത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസിന് സ്വീകരണം നൽകി. വിജയികൾക്ക് ഇടപ്പെരിയാരം വാലുഴത്തിൽ വി.എൻ ശ്രീധരൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും പൊയ്കയിൽ യോഹന്നാൻ ജോർജ്, കുടയാറ്റുതറയിൽ കെ. പരമു മെമ്മോറിയൽ ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ സമ്മാന ദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രിക്കറ്റ് മാച്ചിൽ ജേതാക്കളായ സാംരഗി ക്രിക്കറ്റ് ക്ലബിനുള്ള ട്രോഫിയും വ്യക്തിഗത മെഡലുകളും സാജൻ കെ. വർഗീസ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി മുകുന്ദൻ, എം.എസ് സിജു, മെമ്പർ സി.കെ പൊന്നമ്മ, പ്രൊഫ. തോമസ് ടി. ജോർജ്, നാട്ടൊരുമ സെക്രട്ടറി വി.എസ് സുനിൽ കുമാർ, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി സുധീർ, കെ.പി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.