00024

മല്ലപ്പള്ളി: വിവാഹം പാർട്ടി സഞ്ചരിച്ച സുമോ കീഴ്വായ്പ്പൂരിൽ തോട്ടിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. മല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന സുമോ നിയന്ത്രണംവിട്ട് പാടശേഖരത്തിന് നടുവിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. കീഴ്വായ്പ്പൂര് വല്ല്യതോട്ടത്തിൽ സനു (40), വല്ല്യതോട്ടത്തിൽ അച്ചൻകുഞ്ഞ് (50), ഉത്തുകുഴിമലയിൽ ഉല്ലാസ് (22), തിരുവനന്തപുരം സ്വദേശി ബാബു (50) വണ്ടനാംകുഴി ശിവദാസ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സുമോയിൽ കുടുങ്ങിക്കിടന്ന സനുവിനെ കീഴ്വായ്പ്പൂര് എസ്.ഐ പി.എസ്.ധർമ്മജിത്തിന്റെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. തിരുവല്ലയിൽ നിന്ന് എത്തിയ ഫയർ ആൻറ് റെസ്ക്യൂ ടീമും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.