ഏനാത്ത് : ഉക്രയിനിൽ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച നാഷണൽ അമച്വർ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ലോകചാമ്പ്യൻഷിപ്പിൽ ഫിസിക്കലി ചലഞ്ചിഡ് വിഭാഗത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി ഗോൾഡ് മെഡലോടെ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജേഷ് ജോണിനെ ജൻമനാടായ ഏനാത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വി.അംബുജാക്ഷൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് എം.മുരളീധരൻ, അബ്ദുൾസലാം, മനോജ്, ഷിബു, വിനയൻ എന്നിവർ പ്രസംഗിച്ചു. തുടർച്ചയായി മൂന്നാം തവണ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് ജോിന് 2019ൽ നടക്കുന്ന ഒളിമ്പ്യയൻ മത്സരത്തിലും സെലക്ഷൻ ലഭിച്ചിട്ടുണ്ട്.