tipper
പോലിസ് പിടിച്ചെടുത്ത വാഹനങ്ങൾ

അടൂർ: അടൂരിലും പരിസരങ്ങളിലുമായി അനധികൃത മണ്ണ് ഖനനം നടത്തിവന്ന 7 ടിപ്പർ ലോറികളും 2 മണ്ണുമാന്തിയന്ത്രങ്ങളും അടൂർ പൊലീസ് പിടികൂടി. വാഹനങ്ങളിലെ ഡ്രൈവർമാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പറക്കോട്, പറന്തൽ, ഏഴംകുളം എന്നിവടങ്ങളിൽ അനധികൃത ഖനനം നടത്തിവന്ന വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ പൊലീസ് പിടികൂടിയത്.അടൂർ ഡി.വൈ.എസ്.പി ആർ.ജോസ്, സി.ഐ ജി.സന്തോഷ് കുമാർ, എസ്.ഐമാരായ രമേശ്, ശ്രീജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, ബിജു എന്നിവർ നേതൃത്വം നൽകി