തിരുവല്ല: ശബരിമല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ഇരുകൂട്ടരെയും അപഹാസ്യരാക്കിയെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ എൻ.പീതാംബരക്കുറുപ്പ് പറഞ്ഞു . ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുണ്ടായ സാമൂഹിക മുന്നേറ്റങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നേതൃപരമായ പങ്കുണ്ടായിരുന്നെന്നത് കള്ളപ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.ശിവദാസൻ നായർ, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ രാജേഷ്, കൺവീനർ അനിൽ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രഘുനാഥ്, ജേക്കബ് ചെറിയാൻ, സതീഷ് ചാത്തങ്കരി, ഉമ്മൻ അലക്‌സാണ്ടർ, ബ്‌ളോക്ക് പ്രസിഡന്റുമാരായ ജയകുമാർ, പ്രസാദ് ജോർജ് എന്നിവർ പ്രസംഗിച്ചു.