കോഴഞ്ചേരി : കോട്ട ശ്രീദേവി ക്ഷേത്രത്തിലെ ഗോപുരം, ചുറ്റുമതിൽ എന്നിവയുടെ സമർപ്പണം എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. എൻ.എസ്.എസ് ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാര പണിക്കർ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്ര വെബ് സൈറ്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എസ്.സരേഷ് ബാബു, യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻ ദാസ്,ടി.ആർ.വാസുദേവൻ പിള്ള, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി രാമഭദ്രൻ പോറ്റി എന്നിവർ
കാർമ്മികത്വം വഹിക്കും. സ്‌കോളർഷിപ് ,വിദ്യാഭ്യാസ സഹായം ,വികലാംഗ പെൻഷൻ വിതരണം എന്നിവയും നടന്നു.