കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോന്നി സർക്കിൾ ഇൻസ്പക്ടർ എസ്.ആഷാദ് ഉദ്ഘാടനം ചെയ്തു. എസ്.എെ നജീബ്ഖാൻ ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജുപുഷ്പൻ, എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി. പ്രിയാസേനൻ എന്നിവർ സംസാരിച്ചു.