കോഴഞ്ചേരി : കീഴുകര 717ാം എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം ചരൽകുന്നിൽ പത്തനംതിട്ട എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.സി.എൻ. സോമനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജശേഖരൻ പിള്ള മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രവികസനത്തിനുവേണ്ടി ഇട്ടിയംവേലിൽ പ്രസന്നകുമാർ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ആധാരം യൂണിയൻ പ്രസിഡന്റിന് കൈമാറി. പ്രളയ ദുരിതത്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിന് ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തിയ പടിഞ്ഞാറെ വാഴുവേലിൽ സന്തോഷിനെയും കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഗ്രേസ് ലാൽ വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം സത്യൻ നായർ, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, കരയോഗം സെക്രട്ടറി രാജേഷ് തോമ്പിൽ, എം. അയ്യപ്പൻകുട്ടി, ജനറൽ കൺവീനർ ശ്രീകുമാർ ഇരുപ്പക്കാട്ട്, കരയോഗം ട്രഷറാർ അനിൽകുമാർ, ജോ. സെക്രട്ടറി ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.