അടൂർ : കുന്നത്തൂർ മണ്ഡലത്തിലെ ശൂരനാട് വടക്ക് പഞ്ചായത്തിനേയും അടൂർ മണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാഞ്ഞിരകടവ് പാലത്തിന്റെ എസ്റ്റിമേറ്റിന് അന്തിമ രൂപരേഖയായി. കഴിഞ്ഞ ബഡ്ജറ്റിൽ ഇതിനായി നാല് കോടി രൂപ ഉൾപ്പെടുത്തിയിരുന്നു. രണ്ട് മണ്ഡലത്തിലേയും എം.എൽ.എമാർ സംയുക്തമായി നൽകിയ നിവേദനത്തെ തുടർന്നാണ് പണം അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായ ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എം.എൽ.എ മാരായ ചിറ്റയം ഗോപകുമാർ, കോവൂർ കുഞ്ഞുമോൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, മെമ്പർ സന്തോഷ്, ശൂരനാട് വടക്ക് പഞ്ചായത്ത് മെമ്പർ ആലീസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എഞ്ചിനീയർ എന്നിവരും സന്നിഹിതരായിരുന്നു.