അടൂർ: അടൂർ സബ് ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അടൂർ ഗവ.ബോയ്സ് സെക്കൻഡറി സ്കൂൾ ജേതാക്കളായി. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച് എസ്.എസ് രണ്ടാം സ്ഥാനവും അടൂർ ഗവ.ഗേൾസ് എച്ച്.എസ്.എസ്.മൂന്നാം സ്ഥാനവും നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അടൂർ ഹോളി ഏഞ്ചൽസ് ആണ് ജേതാക്കൾ .അടൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.രണ്ടാം സ്ഥാനവും വടക്കടത്തുകാവ് ഗവ.എച്ച്.എസ്.എസ്.മൂന്നാം സ്ഥാനവും നേടി. സംസ്കൃതോത്സവത്തിൽ അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ്.ഒന്നാം സ്ഥാനം നേടി. കൊടുമൺ ഹൈസ്കൂൾ രണ്ടാം സ്ഥാനവും പന്നിവിഴ സെന്റ് തോമസ് വി.എച്ച്.എസ്.മൂന്നാം സ്ഥാനവും നേടി.
അറബിക് വിഭാഗത്തിൻ അടൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്.ജേതാക്കളായി. പറക്കോട് അമൃത ബോയ്സ് എച്ച്.എസ്.എസ്.രണ്ടാം സ്ഥാനത്തും എത്തി. .