artist
ഓൾ കേരള പ്രോഫഷണൽ പ്രോഗ്രാം ഏജന്റ്സ് സംസ്ഥാനക്കമ്മിറ്റി പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരുലക്ഷം മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി, വൈസ് പ്രസിഡന്റ് കെ. രത്നാകരൻ വെട്ടികോട് എന്നിവർ ചേർന്ന് കൈമാറുന്നു.

അടൂർ : ഓൾ കേരള പ്രോഫഷണൽ പ്രോഗ്രാം ഏജന്റ്സ് സംസ്ഥാനക്കമ്മിറ്റി പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരുലക്ഷം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി, വൈസ് പ്രസിഡന്റ് കെ.രത്നാകരൻ വെട്ടിക്കോട്, ജനറൽ സെക്രട്ടറി പന്തളം അജയൻ, ട്രഷറർ വൈക്കം സാജൻ, അജിത്ത് അയിരൂർ , ഗൗതമൻ വെള്ളറട ,ദിലീപ് വേദിക തുടങ്ങിയവർ ചേർന്നാണ് തുക കൈമാറിയത്. സംഘടനയുടെ ഈ വർഷത്തെ വാർഷിക സമ്മേളനം ഒഴിവാക്കിയാണ് തുക സംഹരിച്ചത്